Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hunting Begins

Kozhikode

വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടു​പ​ന്നിവേ​ട്ട തു​ട​ങ്ങി

നാ​ദാ​പു​രം: വാ​ണി​ൽ​മേ​ൽ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച "മി​ഷ​ൻ ഷാ​ർ​പ്പ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ആ​രം​ഭി​ച്ചു. ആ​ദ്യ​ദി​നം കു​ന്നു​കു​ളം, കൊ​മ്മി​യോ​ട് വെ​ള്ളി​യോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന​ത്.

കു​റ്റ്യാ​ടി ഫോ​റ​സ്റ്റ് റേ​ഞ്ചി​ന് കീ​ഴി​ലു​ള്ള പ​ത്തോ​ളം എം ​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​ന്നി​ധ്യം തി​രി​ച്ച​റി​യാ​ൻ പ​രി​ശീ​ല​നം ല​ഭി​ച്ച നാ​ല് വേ​ട്ട നാ​യ്ക്ക​ളും ഇ​വ​രോ​ടൊ​പ്പ​മു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​പ്ര​ദീ​പ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. മു​ർ​ഷി​ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. രാ​ജീ​വ​ൻ, രാ​ജു അ​ല​ക്സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. ബാ​ബു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​മ​യാ ശ​ങ്ക​ർ, ടി.​കെ. വി​ജീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു വാ​ർ​ഡു​ക​ളി​ൽ വേ​ട്ട ന​ട​ത്തും.

Latest News

Corehub Up